കെജിഎഫിലൂടെ പ്രശസ്തനായ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു

കന്നഡ ചിത്രം കെജിഎഫിലൂടെ പ്രശസ്തനായ മുതിര്‍ന്ന നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിലായിരുന്നു അന്ത്യം.യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ ആണ് അന്ത്യം.

അദ്ദേഹം അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷങ്ങളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്. 2018ല്‍ കെ.ജി.എഫ് പുറത്തിറങ്ങിയതിനു ശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

Leave A Reply