കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 22 കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി പൊലീസ് പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്തിനെ(22) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെൺക്കുട്ടിയുടെ പരാതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതി റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാറ്റ് ചെയ്തു.

Leave A Reply