മലേഷ്യയിൽ ജോലി വാഗ്ദാനം; യുവാവ് തട്ടിയത് ഒന്നരക്കോടി

കോന്നി: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് പ്രതി തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ. ചെങ്ങന്നൂർ സ്വദേശി രാജേഷ് രാജൻ ആചാരിയാണ് തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിലും പരാതിയെത്തി. ഇയാളുടെ ഇടനിലക്കാരൻ കൊടുമൺ സ്വദേശി സഞ്ജുവിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.

മലേഷ്യയിൽ ജോലിക്ക് യുവാക്കളെ ആവശ്യമുണ്ടെന്നും ഡ്രൈവറുടെയും ട്രോളി ബോയിയുടെയും ഒഴിവുണ്ടെന്നും ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ, പണം നൽകി ഒരു വർഷം പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് യുവാക്കൾക്ക് തട്ടിപ്പാണെന്ന് മനസ്സിലായത്. പണം കിട്ടിയതിനുശേഷം പ്രതി ഡൽഹിയിലേക്ക് മുങ്ങി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ്പ്രതി തട്ടിപ്പുകാരനാണെന്നും സമാനമായ കേസിൽ 2017ൽ അറസ്റ്റിലായിട്ടുണ്ടെന്നും അറിയുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Leave A Reply