കരുനാഗപ്പള്ളി: അനധികൃതമായി സൂക്ഷിച്ച 5000 കിലോയോളം റേഷൻ സാധനങ്ങൾ പിടികൂടി കരുനാഗപ്പള്ളി പോലീസ്. ചിറ്റുമൂല അൻസാദ് മൻസിൽ അൻസാദിന്റെ വീട്ടിൽ നിന്നുമാണ് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തത്. ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അരി, ഗോതമ്പ്, പച്ചരി എന്നിവ 106 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വാഹനമാണ് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ പരിശോധന നടത്തുകയായിരുന്നു.
പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങൾ സ്റ്റേഷനിലെത്തിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വരുത്തി പരിശോധന നടത്തി റേഷൻ സാധനങ്ങളാണെന്ന് ഉറപ്പുവരുത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ശ്രീകുമാർ, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.