പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

 

നിരവധി തവണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്‌സാണ് (24) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പൊലീസ് കിങ്‌സിനെ പിടികൂടുകയായിരുന്നു.

2021 ഒക്ടോബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊട്ടിയം പൊലീസ് എസ്.ഐ സുജിത്ത് ജി. നായര്‍, സി.പി.ഒമാരായ പ്രശാന്ത്, സാംജി, ടോണിസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply