പോക്സോ കേസിൽ അധ്യാപകൻ റിമാൻഡിൽ

കൊല്ലം: വിദ്യാർഥികളുടെ പരാതിയെതുടർന്ന് കിഴക്കേകല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനെ പോക്സോ നിയമപ്രകാരം കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജോസഫിനെതിരെ പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും നൽകിയ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകി.

പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടതിനെതുടർന്ന് പരാതികൾ കിഴക്കേകല്ലട പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave A Reply