ബ്രസീലിന് ആശങ്കയായി സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്

ബ്രസീലിന് ആശങ്കയായി സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. കാലിന് പരിക്കേറ്റ നെയ്മറെ കളിതീരാന്‍ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ പിന്‍വലിച്ചിരുന്നു.നിക്കോള മിലെന്‍കോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന നെയ്മറെ സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്. സ്‌കാനിംഗിനും വിശദ പരിശോധനയ്ക്കും ശേഷമേ നെയ്മറിന്റെ പരിക്കിനെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമാക്കാനാവൂയെന്ന് മത്സരശേഷം ബ്രസീല്‍ കോച്ച്‌ ടിറ്റെ പറഞ്ഞു. ടീമിന് താരത്തെ ആവശ്യമായിരുന്നതിനാലാണ് കണങ്കാലിന് പരിക്കേറ്റതിന് ശേഷവും നെയ്മര്‍ കളിക്കളത്തില്‍ തന്നെ തുടര്‍ന്നതെന്നും പരിശീലകന്‍ പറഞ്ഞു.

മികച്ച വിലയിരുത്തല്‍ നടത്താന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടതുണ്ട് എന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മാര്‍ പറഞ്ഞു. നെയ്മറിനെ നാളെ എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply