പോക്സോ നിയമപ്രകാരം എയ്ഡഡ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

 

 

കിഴക്കേകല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. വിദ്യാർഥികളുടെ പരാതിയെതുടർന്നാണ് നടപടി. കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജോസഫിനെതിരെ പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും നൽകിയ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടതിനെതുടർന്ന് പരാതികൾ കിഴക്കേകല്ലട പൊലീസിന് കൈമാറി. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply