മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച കേസിൽ തുടർ നടപടികൾക്ക് സ്റ്റേ

ദില്ലി:  മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ചെന്ന കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നിർദ്ദേശം.

കേസിലെ പ്രതിയായ 24-കാരിയുടെ ഹർജിയിലാണ് സുപ്രിം കോടതി നടപടി. ഹോർമോൺ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിദ്യാർത്ഥിയെ കരുവാക്കി പണപ്പിരിവ് നടത്തിയെന്ന്  പ്ലസ്ടുകാരന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേരള സൈബർ പൊലീസ് കേസ് എടുത്ത് നടപടി തുടങ്ങിയത്. നേരത്തെ ഹർജിക്കാരുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

എന്നാൽ, സമൂഹ മാധ്യമ വഴി പരിചയപ്പെട്ട വിദ്യാർത്ഥിക്ക് ഈക്കാര്യത്തിൽ സഹതാപം തോന്നി പണപ്പിരിവിനായി തന്‍റെ ബാങ്കിംഗ് വിവരങ്ങൾ നൽകിയതാണെന്നും മറ്റ് ഇടപെടലുകൾ വിദ്യാർത്ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നും ഹർജിക്കാരി പറഞ്ഞു.

 

Leave A Reply