സായ് സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് പവന്‍ കല്യാണ്‍

ഹൈദരാബാദ്: പ്രേമമെന്ന സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സായ് പല്ലവി . ഇപ്പോഴിതാ സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍.

പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന സിനിമയില്‍ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് താരം നോ പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയ്‌ക്കൊപ്പം രണ്ടാമത്തെ നടിയായാണ് സായ് പല്ലവിയെ തീരുമാനിച്ചത്.

Leave A Reply