വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

തളിക്കുളം വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം ബാലരാമപുരം പാറക്കുഴി സ്വദേശി പനപ്പറമ്പിൽ വീട്ടിൽ രാഹുലാണ് (32) അറസ്റ്റിലായത്.

വലപ്പാട് എസ്.എച്ച്.ഒ എ.എസ്. സുശാന്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാൾ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14നായിരുന്നു മോഷണം. കടലിൽ ചൂണ്ടയിടലാണ് തൊഴിൽ എന്ന് പറയുന്നു.

Leave A Reply