2.35 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

 

 

 

2.35 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പിടികൂടിയത്.

സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.

Leave A Reply