മുളകുപൊടി എറിഞ്ഞു മാല പിടിച്ചുപറിച്ചു ഓടിയത്തായി പരാതി

 

 

കുന്നപ്പുഴയിൽ മുളകുപൊടി എറിഞ്ഞ് കവർച്ച. റോഡിലൂടെ നടന്നു വരി​കയായിരുന്ന കുന്നപ്പുഴ സ്വദേശി ജോൺസനെ പി​റകിലൂടെയെത്തിയ ആൾ മുളകുപൊടി എറിഞ്ഞു മാല പിടിച്ചുപറിച്ചു ഓടി രക്ഷപ്പെട്ടതായാണ് പരാതി. രണ്ടേമുക്കാൽ പവൻ മാലയാണ് നഷ്ടമായത്.

ബുധനാഴ്ച രാത്രി 8.30ന് കുന്നപ്പുഴ ദാസ് നഗറിന് സമീപത്തെ റോഡിലായിരുന്നു സംഭവം. സമീപത്ത് കട നടത്തുന്ന ആളാണ് ജോൺസൻ. കട പൂട്ടി വീട്ടിലേക്ക് പോകവേയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു.

Leave A Reply