ബംഗാൾ ഗവർണറുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിച്ചിട്ടും ബിജെപി നേതാക്കൾ എത്തിയില്ലെന്ന് മമത

കൊൽക്കത്ത : ബംഗാൾ ഗവർണറുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിച്ചിട്ടും ബിജെപി നേതാക്കൾ എത്തിയില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമൻ ബോസിന് നന്ദിയെന്നും മമത കൂട്ടിച്ചേർത്തു.

മുൻ നിരയിൽ സീറ്റ് നൽകിയില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ജനാധിപത്യ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.

മലയാളിയായ ഡോ. സി വി ആനന്ദ ബോസ് നവംബർ 23നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ്  ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.

Leave A Reply