ദില്ലി മദ്യനയക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ദില്ലി: ദില്ലി മദ്യനയക്കേസില്‍ സിബിഐ ഏഴ് പേരെ പ്രതി ചേർത്ത് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു . മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പെടെയുള്ളവർ പ്രതി പട്ടികയിലുണ്ട്.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സമർപ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നാണ് സൂചന.  മലയാളിയായ അരുൺ ആർ പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതിയാക്കിയിട്ടുള്ളത്.

മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇപ്പോള്‍ ദില്ലിയിലെ സിബിഐ കോടതി പരിഗണിക്കുകയാണ്.

Leave A Reply