സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന് പേര് മാറ്റം ; ലവ് ജിഹാദ് മാറ്റി എന്നാലും ന്റെളിയാ

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മാറ്റി . എന്നാലും ന്റെളിയാ എന്നാണ് പുതിയ പേര്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പേര് മാറ്റിയത്. ലവ് ജിഹാദ് എന്ന പേരില്‍ റിലീസിന് ഒരുങ്ങവേയാണ് പേര് മാറ്റം .ദുബായില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഗായത്രി അരുണ്‍ ആണ് നായിക.

സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.തിരക്കഥ: ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറയ്‌ക്കല്‍, ഛായാഗ്രഹണം: പ്രകാശ് വേലായുധന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം.ജയസൂര്യ, മുരളി ഗോപി, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് ലുക്കാ ചുപ്പി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Leave A Reply