തമിഴകത്ത് ചരിത്ര വിജയം നേടി ലവ്‌ ടുഡേ

തമിഴകത്ത് ചരിത്ര വിജയം നേടുകയാണ് ലവ് ടുഡേ ചിത്രം . പ്രദീപ് രംഗനാഥന്‍ നായകനായി എത്തുന്ന ചിത്രത്തിന് 5 കോടി ബഡ്ജറ്റ് ചിത്രമാണ്.ചിത്രത്തിന്റെ സംവിധായകനും പ്രദീപ് തന്നെയാണ്. ജയംരവി നായകനായ കോമാളി എന്ന ചിത്രം പ്രദീപ് സംവിധാനം ചെയ്തിട്ടുണ്ട്. പ്രദീപിന്റെ രണ്ടാമത്തെ ചിത്രമാണ് ലവ് ടുഡേ. നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്തത്.

വിജയ് നായകനായി എത്തിയ ബിഗില്‍ എന്ന ചിത്രം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് എന്റര്‍ടെയ്‌ന്‍മെന്റാണ് ലവ് ടുഡേ നിര്‍മ്മിച്ചത്. ഇവാന ആണ് ചിത്രത്തില്‍ നായിക. സത്യരാജും രാധിക ശരത് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മുവീസാണ് വിതരണം.തെലുങ്കിലും ചിത്രം മികച്ച വിജയം നേടുന്നു. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പ്രദീപ് രംഗനാഥന്‍ ഒരുങ്ങുന്നു.

Leave A Reply