ശ​രീ​യ​ത്ത് നി​യ​മ​ലംഘനം ആരോപിച്ച് 12 പേ​രെ പ​ര​സ്യ മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി താ​ലി​ബാ​ൻ

കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ലോ​ഗ​ർ പ്ര​വി​ശ്യ​യി​ൽ ശ​രീ​യ​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 12 പേ​രെ പ​ര​സ്യ മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി താ​ലി​ബാ​ൻ.

മോ​ഷ​ണം, സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, സ്വ​വ​ർ​ഗാ​നു​രാ​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 12 പേ​രെ വ്യാ​ഴാ​ഴ്ച​യാ​ണ് ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് ശി​ക്ഷാ​പ്ര​ദ​ർ​ശ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി‌​യ​ത്.  ഇ​വ​രെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ചാ​ട്ട​വാ​ർ കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 21 മു​ത​ൽ 39 അ​ടി​ക​ൾ വ​രെ ശി​ക്ഷ ന​ൽ​കി​യ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം, ശി​ക്ഷാ​ർ​ഹ​രാ​യ പു​രു​ഷ​ന്മാ​രെ ത​ട​ങ്കി​ലാ​ക്കു​ക​യും സ്ത്രീ​ക​ളെ വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തു. 

ശി​ക്ഷാ ന​ട​പ​ടി​ക​ൾ വീ​ക്ഷി​ക്കാ​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മൈ​താ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Leave A Reply