ക‌​ട​ൽ​ക്കൊ​ല​ക്കേ​സ്; ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​രവ്

ന്യൂ​ഡ​ൽ​ഹി: ക‌​ട​ൽ​ക്കൊ​ല​ക്കേ​സി​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​രവ്.

സം​ഭ​വ​സ​മ​യം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​ത് പേ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാണ് കോടതി നിർദേശം. ബോ​ട്ട് ഉ​ട​മ​യ്ക്ക് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ ര​ണ്ട് കോ​ടി​യി​ൽ നി​ന്ന് ഈ ​തു​ക ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം. തു​ക കൃ​ത്യ​മാ​യി ന​ൽ​കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ല്‍​കി. 

2012 ഫെ​ബ്രു​വ​രി 15 നാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ ഇ​റ്റാ​ലി​യ​ൻ ക​പ്പ​ൽ എ​ൻ​ട്രി​ക്ക ലെ​ക്സി​യി​ലെ നാ​വി​ക​ർ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. നീ​ണ്ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Leave A Reply