പങ്കാളിയെ കുത്തി പരിക്കേല്‍പ്പിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍

 

 

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിയെ കുത്തി പരിക്കേല്‍പ്പിച്ചു. ചെന്നൈ സ്വദേശി രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രികച്ചവടക്കാരനായ മുരുകേശനാണ് പങ്കാളിയുടെ കുത്തേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുറച്ചു നാളുകളായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. രുകേശന്റെ ഭാര്യ കൊച്ചിയിലെത്തുകയും ഇവരുടെ ബന്ധം ചോദ്യം ചെയ്തിന് പിന്നാലെയാണ് മുരുകേശനും രേഷ്മയും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് രേഷ്മ തന്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാളെ കുത്തുകയുമായിരുന്നു.

രേഷ്മ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്റെ കസ്റ്റഡിയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

 

Leave A Reply