ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനം

ന്യൂ ഡൽഹി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി  പിയൂഷ് ഗോയലും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ഡോ. നയെഫ് ഫലാഹ് എം അൽ ഹജ്‌റാഫും ന്യൂ ഡൽഹിയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി, ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

എഫ്ടിഎ ചർച്ചകൾ ഔപചാരികമായി പുനരാരംഭിക്കുന്നതിന് ആവശ്യമായ നിയമപരവും സാങ്കേതികവുമായ നടപടികൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചു

നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഗ്രൂപ്പാണ് ജിസിസി. 2021-22 സാമ്പത്തിക വർഷത്തിൽ 154 ബില്യൺ യുഎസ് ഡോളറിലധികം രൂപയുടെ ഉഭയ കക്ഷി വ്യാപാരം നടത്തി. ഇതിൽ ഏകദേശം 44 ബില്യൺ യുഎസ് ഡോളർ കയറ്റുമതിയും, ഏകദേശം 110 ബില്യൺ ഡോളർ ഇറക്കുമതിയുമാണ്. ഇന്ത്യയും ജിസിസിയും തമ്മിലുള്ള സേവന മേഖലയിലെ ഉഭയകക്ഷി വ്യാപാരം 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 14 ബില്യൺ യുഎസ് ഡോളറായിരുന്നു. ഈ രംഗത്തെ കയറ്റുമതി 5.5 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 8.3 ബില്യൺ യുഎസ് ഡോളറുമാണ്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 35 ശതമാനവും വാതക ഇറക്കുമതിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് ജിസിസി രാജ്യങ്ങളാണ്. 2021-22 ൽ ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ  ഇറക്കുമതി ഏകദേശം 48 ബില്യൺ ഡോളറായിരുന്നു. 2021-22 ൽ എൽഎൻജി, എൽപിജി ഇറക്കുമതി ഏകദേശം 21 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ ജിസിസിയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ മൂല്യം നിലവിൽ 18 ബില്യൺ യുഎസ് ഡോളറിലധികമാണ്.
Leave A Reply