മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച്‌ നരേന്‍

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ് പിറന്നു . കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രം പങ്കുവെച്ച്‌ തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍ , ഷറഫുദ്ദീന്‍, സംവൃത സുനില്‍ , കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.

15-ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത നരേന്‍ ആരാധകരെ അറിയിച്ചത്. ഇവര്‍ക്ക് പതിനാല് വയസുളള തന്മയ എന്നൊരു മകള്‍ കൂടിയുണ്ട്.

Leave A Reply