സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാവുന്നു

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മൂത്ത മകന്‍ ജഗന്‍ സംവിധായകനാകുന്നു .ആദ്യ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ഷാജി കൈലാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ നാളായി സ്വതന്ത്ര്യ സംവിധായകനായി മാറാനുള്ള ഒരുക്കങ്ങളിലായിരുന്നു ജഗന്‍. നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ,ക‌ടുവ, കാപ്പ എന്നീ ചിത്രങ്ങളില്‍ ജഗന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ, കാവല്‍ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. നാന്‍ കടവുള്‍, അങ്ങാടി തെരു, കടല്‍, സര്‍ക്കാര്‍, പാപനാശം, പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബി. ജയമോഹന്‍ ആണ് ജഗന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒഴിമുറി, കാഞ്ചി, നാക്കു പെന്റാ നാക്കു ടാക്ക, വണ്‍ ബൈ ടു എന്നീ മലയാള ചിത്രങ്ങളുടെ രചനയും ജയമോഹന്റേതായിരുന്നു.ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗന്‍.

Leave A Reply