ഒന്നാം ഏകദിനം : കെയ്ൻ വില്യംസണും ടോം ലാഥമും തിളങ്ങി,  ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം

 

ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 17 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 307 റൺസ് പിന്തുടരുന്നതിനിടെ ആതിഥേയർക്കായി കെയ്ൻ വില്യംസണും ടോം ലാഥമും പുറത്താകാതെ 221 റൺസ് നേടിയാണ് ടീമിനെ വിജയിപ്പിച്ചത്.

88/3 എന്ന നിലയിൽ തകർന്ന ന്യൂസിലൻഡിനെ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് വിജയിപ്പിച്ചു. കെയ്ൻ വില്യംസൺ 94 റൺസ് നേടിയപ്പോൾ ടോം ലാഥ൦ 145 റൺസ് നേടി. തകർപ്പൻ ബാറ്റിംഗ് ആണ് ഇരുവരും നടത്തിയത്. ഇന്ത്യൻ ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മികച്ച ബാറ്റിങ്ങ് ഇന്ത്യ നടത്തിയെങ്കിലും ബൗളിങ്ങിൽ അവർ പരാജയപ്പെട്ടു. അരങ്ങേറ്റം കുറിച്ച ഉംറാൻ രണ്ട് വിക്കറ്റ് നേടി.

ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുഭം ഗിൽ സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 300 കടന്നത്.

ഒന്നാം വിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം ആണ് നടത്തിയത്. ധവാനും(72) ശുഭം ഗില്ലും (50) ചേർന്ന് ഒന്നാം വിക്കറ്റിൽ 124 റൺസ് നേടി. അതിന് ശേഷം എത്തിയ ശ്രേയസ് അയ്യരും(80) മികച്ച പ്രകടനം ആണ് നടത്തിയത്. ഗിൽ പുറത്തായതിന് പിന്നാലെ ധവാനും, പന്തും സൂര്യ കുമാർ യാദവും പുറത്തായതോടെ ഇന്ത്യ 160 ന് നാല് എന്ന നിലയിലാണ്. പിന്നീട് അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണും(36) ചേർന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി ഇരുവരും ചേർന്ന് 96 റൺസ് നേടി. പിന്നീട് എത്തിയ വാഷിംഗ്ടൺ സുന്ദറും(37) ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 16 പന്തിൽ നിന്നാണ് അദ്ദേഹം 37 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസണും, ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം നേടി.

Leave A Reply