മാരക മയക്കുമരുന്നുമായി എട്ടിക്കുളം സ്വദേശികൾ പോലീസ് പിടിയിൽ

ചെറുവത്തൂർ : അതി മാരക മയക്കുമരുന്നുമായി രണ്ട് പേർ പോലീസിന്റെ പിടിയിൽ. ചന്തേര സബ് ഇൻസ്പെക്റ്റർ എം.വി. ശ്രീദാസിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വെച്ച് പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പ്രതികളെ പിടികൂടിയത്.

ഇവരിൽ നിന്നും 2.35 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്റർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷ്, ഡ്രൈവർ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.

Leave A Reply