റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖ് ഖാനെ ആദരിക്കും

 

സൗദി അറേബ്യയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ഓണററി അവാർഡ് ലഭിക്കും.

ചലച്ചിത്ര വ്യവസായത്തിന് നൽകിയ അസാധാരണമായ സംഭാവനകൾ പരിഗണിച്ചാണ് താരത്തെ അംഗീകരിക്കുന്നതെന്ന് ഫെസ്റ്റിവൽ സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ ഒന്നിന് ചെങ്കടലിന്റെ കിഴക്കൻ തീരത്തുള്ള ജിദ്ദയിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. ഈ മേഖലയിലെ പ്രതിഭകളെ ആഘോഷിക്കാനും ആവേശകരമായ സിനിമാ സമൂഹത്തിന്റെ ഭാഗമാകാനും താൻ കാത്തിരിക്കുകയാണെന്ന് ഖാൻ പറഞ്ഞു.

ഡിസംബർ 10ന് സമാപിക്കുന്ന റെഡ് സീ രാജ്യാന്തര ചലച്ചിത്രമേളയിൽ 41 ഭാഷകളിലായി 61 രാജ്യങ്ങളിൽ നിന്നുള്ള 131 ഫീച്ചർ ഫിലിമുകളും ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കും. അതേസമയം 2023 ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ചലച്ചിത്ര സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ “പത്താൻ” എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് ഖാൻ

Leave A Reply