‘മതചിഹ്നത്തിന്റെ പേരില്‍ ലീഗിനെ നിരോധിക്കരുത്’; സുപ്രീം കോടതിയില്‍ ആവശ്യമുന്നയിക്കും

ഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളണമെന്ന് സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെടും. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് (വെള്ളിയാഴ്ച) ഈ ആവശ്യം ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഇത്തരം ഒരു വിലക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ലീഗ് കോടതിയെ അറിയിക്കും.

മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകത ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു.

Leave A Reply