ശ്രദ്ധ കൊലക്കേസ്; സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അസം മുഖ്യമന്ത്രി

ദിസ്പൂർ: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാജ്യത്തെ ഇത്തരം നീച പ്രവൃത്തികളിൽ നിന്ന് രക്ഷിക്കേണ്ടത് അനിവാര്യമാണെമന്നും പ്രശ്‌നത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരണമെന്നും സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അഫ്തബ് പൂനാവാല എന്ന യുവാവ് 27-കാരിയായ ലിവിംഗ് ടുഗതർ പങ്കാളിയായശ്രദ്ധ വാൽക്കറെ വെട്ടികൊലപ്പെടുത്തിയ സംഭവം പുറത്തറിയുന്നത്. മൃതദേഹ ഭാഗങ്ങൾ 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മറവ് ചെയ്യുകയും ചെയ്തു. അതിക്രൂരമായാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. മുഖം തിരിച്ചറിയാതിരിക്കുന്നതിനായി കത്തിച്ച് ചാരമാക്കിയിരുന്നു. കൊലയ്‌ക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കുന്നത് കേൾക്കാതിരിക്കുന്നതിനായി ടാപ്പ് മുഴുവൻ സമയവും തുറന്നുവിട്ടിരുന്നതായും പ്രതി വെളിപ്പെടുത്തിയിരുന്നു.

Leave A Reply