ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും യുകെയിലുളള ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി

ലണ്ടൻ : യുകെയിലുള്ള ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും. ഇൻഫോസിസ് സഹസ്ഥാപകൻ കൃഷ്ണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. സമ്പന്നരുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ് ദമ്പതിമാർ. ആകെ 790 മില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി.

ഹിന്ദുജ കുടുംബമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 30.5 ബില്യൺ പൗണ്ടാണ് ഇവരുടെ ആകെ ആസ്തി. വെസ്റ്റ്മിൻസ്റ്റർ പാർക്ക് പ്ലാസ ഹോട്ടലിൽ നടന്ന 24-ാമത് വാർഷിക ഏഷ്യൻ ബിസിനസ് അവാർഡിൽ, ലണ്ടൻ മേയർ സാദിഖ് ഖാൻ ‘ഏഷ്യൻ റിച്ച് ലിസ്റ്റ് 2022’ ന്റെ കോപ്പി ഹിന്ദുജ ഗ്രൂപ്പിന്റെ സഹചെയർമാൻ ഗോപിചന്ദ് ഹിന്ദുജയുടെ മകൾ റിതു ഛാബ്രിയയ്‌ക്ക് സമ്മാനിച്ചു. ഇന്ത്യയിൽ നിന്നുള്ള ഒരു അന്താരാഷ്‌ട്ര കൂട്ടായ്മയാണ് ഹിന്ദുജ ഗ്രൂപ്പ്.

Leave A Reply