തകർപ്പൻ ബാറ്റിങ്ങുമായി ധവാനും, അയ്യരും : ഒന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

 

മഴമൂലം ഇന്ത്യ 1-0 ന് ജയിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര പൂർത്തിയാക്കിയ ശേഷം, ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ന് ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പര ആരംഭിച്ചു. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. അമ്പത് ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുഭം ഗിൽ സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 300 കടന്നത്.

ഒന്നാം വിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം ആണ് നടത്തിയത്. ധവാനും(72) ശുഭം ഗില്ലും (50) ചേർന്ന് ഒന്നാം വിക്കറ്റിൽ 124 റൺസ് നേടി. അതിന് ശേഷം എത്തിയ ശ്രേയസ് അയ്യരും(80) മികച്ച പ്രകടനം ആണ് നടത്തിയത്. ഗിൽ പുറത്തായതിന് പിന്നാലെ ധവാനും, പന്തും സൂര്യ കുമാർ യാദവും പുറത്തായതോടെ ഇന്ത്യ 160 ന് നാല് എന്ന നിലയിലാണ്. പിന്നീട് അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണും(36) ചേർന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി ഇരുവരും ചേർന്ന് 96 റൺസ് നേടി. പിന്നീട് എത്തിയ വാഷിംഗ്ടൺ സുന്ദറും(37) ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 16 പന്തിൽ നിന്നാണ് അദ്ദേഹം 37 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസണും, ടിം സൗത്തിയും മൂന്ന് വിക്കെറ്റ് വീതം നേടി.

 

Leave A Reply