‘ഗൂ​ഗിളും പണി തുടങ്ങി….’; പതിനായിരത്തോളം പേരെ പിരിച്ചുവിടാൻ സാധ്യത

ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും ഒരുങ്ങുന്നുന്നതായി റിപ്പോർട്ട്. ​ മോശം പ്രകടനം നടത്തുന്നുവെന്ന് വിലയിരുത്തപ്പെട്ട പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂ​ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാൻ കമ്പനിയുടെ പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം മാനേജർമാരെ സഹായിക്കും. ഇതിലൂടെ ആയിരക്കണക്കിന് ജീവനക്കാരെ അടുത്തവർഷം ആദ്യത്തോടെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Leave A Reply