തീർഥാടകർക്കായി ഒരുങ്ങി ശിവഗിരി

വർക്കല: തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടനത്തിനായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. തീര്‍ഥാടന കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനവും അന്നദാനപ്പന്തൽ കാൽനാട്ടും മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ നിര്‍വഹിച്ചു. സ്വാമിമാരായ ഋതംഭരാനന്ദ, സൂക്ഷ്മാനന്ദ, ശുഭാംഗാനന്ദ, സദ്രൂപാനന്ദ, ശാരദാനന്ദ, വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ മുപ്പതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗം ചേർന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ശിവഗിരി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപതില്‍പരം കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

പദയാത്രികര്‍ക്ക് രജിസ്റ്റര്‍ ചെയ്യാംശിവഗിരി മഠത്തിന്റെയും ഗുരുധര്‍മ പ്രചാരണസഭയുടെയും നേതൃത്വത്തില്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍നിന്ന്‌ പുറപ്പെടുന്ന തീര്‍ഥാടന പദയാത്രയില്‍ പങ്കെടുക്കാം. 9961450045, 9496504181 , 8547924024 നമ്പറുകളിൽ ബന്ധപ്പെടണം.

താമസ സൗകര്യംതീര്‍ഥാടനകാലത്ത് ശിവഗിരിയില്‍ താമസ സൗകര്യം ആവശ്യമുള്ളവര്‍ 9447004472, 9946955664 നമ്പറുകളിൽ ബന്ധപ്പെടണം. വനിതാ വളന്റിയര്‍മാര്‍തീര്‍ഥാടന വേളയില്‍ ശിവഗിരിയില്‍ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് 9847202231 നമ്പറിൽ രജിസ്റ്റര്‍ ചെയ്യാം.

Leave A Reply