” ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ” ഒടിടിയിൽ റിലീസ് ചെയ്തു

എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ  ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ്” ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ. സിനിമ 28ന് പ്രദർശനത്തിന് എത്തി. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. മനോരമ മാക്‌സിൽ ആണ് ചിത്രം സ്ട്രീമിങ്ങിനായി എത്തിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.manoramamax.com/movies/detail/148286/autorickshawkarante-bharya

ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങൾ സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ്. കൈലാഷ്,ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങൾ.

എൻ അഴകപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീംകൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത് .

Leave A Reply