ത​ട​വു​കാ​രു​ടെ കൈ​മാ​റ്റത്തിന് റ​ഷ്യ- യു​ക്രെ​യ്ൻ ധാരണയായി

കി​യ​വ്: ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് യു.​എ.​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബൂ​ദ​ബി​യി​ൽ യു​ക്രെ​യ്ൻ, റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയ​താ​യി റി​പ്പോ​ർ​ട്ട്. റ​ഷ്യ​യു​ടെ അ​മോ​ണി​യ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി​ന​ൽ​കു​ന്ന​തും ന​വം​ബ​ർ 17ന് ​ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​ക്രെ​യ്നി​ലെ പൈ​പ്പ് ലൈ​ൻ വ​ഴി​യാ​ണ് ഏ​ഷ്യ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് റ​ഷ്യ അ​മോ​ണി​യ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. ഇ​ത് ത​ട​സ്സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും യു​ദ്ധ​ത്തി​നി​ടെ പി​ടി​യി​ലാ​യ​വ​രെ പ​ര​സ്പ​രം കൈ​മാ​റാ​നും ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വ​രം.

യു.​എ.​ഇ​യാ​ണ് മ​ധ്യ​സ്ഥ​ത​വ​ഹി​ച്ച​ത്. നേ​ര​ത്തെ യു.​എ​ന്നി​ന്റെ​യും തു​ർ​ക്കി​യ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ യു​ക്രെ​യ്നി​ൽ​നി​ന്ന് ധാ​ന്യ​ത്തി​ന്റെ​യും വ​ള​ത്തി​ന്റെ​യും ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. യു​ദ്ധ​ത്തി​നി​ട​യി​ലും ക​ട​ൽ​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം പ്ര​യാ​സ​മി​ല്ലാ​തെ ന​ട​ന്നി​രു​ന്ന​ത് ഭ​ക്ഷ്യ​ക്ഷാ​മം ത​ട​യാ​ൻ​ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.

Leave A Reply