മദപ്പാടിൽ കബാലിയുടെ പരാക്രമം; അതിരപ്പള്ളി-മലക്കപ്പാറ പാതയിൽ ഗതാഗത നിയന്ത്രണം നീട്ടി

തൃശൂർ: അതിരപ്പള്ളി-മലക്കപ്പാറ പാതയിൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ‘കബാലി’ എന്ന കൊമ്പൻ ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ടൂറിസ്റ്റ് വാഹനങ്ങൾക്കും അനാവശ്യ യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഴച്ചാൽ ഡിഎഫ്ഓയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ ഈ നടപടി.

വനമേഖലയിലൂടെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സര്‍വീസുകളെയല്ലാതെ പാതയില്‍ കടത്തിവിടേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയില്‍ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ ആക്രമണം ഉണ്ടാകുന്നത്.കൊമ്പൻ കബാലി ഇപ്പോൾ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നും വനം വകുപ്പ് പറയുന്നു.

Leave A Reply