ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിച്ച ചിത്രം കഴിഞ്ഞ മാസം 28 ന് തീയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.
പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്. ചിത്രം മൂന്നാം ആഴ്ചയിലേക്ക്വി നീങ്ങുകയാണ്പി ചിത്രം. ൻ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ്.
സംവിധായകൻ വിപിൻ ദാസും നൗഷാദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത് . സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.