ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണം തട്ടി: ഉത്തർ പ്രദേശുകാരന് അറസ്റ്റില്‍
കാസർഗോഡ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയിൽ നിന്ന് പണം തട്ടിയ കേസില്‍ ഉത്തർ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍. ഏഴുലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. കാസർഗോഡ് സൈബർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്.
സെപ്റ്റംബറിലാണ് ഷാരിക് മധൂർ സ്വദേശിയായ യുവതിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം. സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. പ്രേംസദൻ, എ.എസ്ഐ എ.വി പ്രേമരാജൻ, സിവിൽ പൊലീസുകാരായ പി.വി സവാദ് അഷറഫ്, കെ.വി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.