നീര്‍ത്തട നടത്തം സംഘടിപ്പിച്ച് ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത്

എറണാകുളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ്- നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. പട്ടണത്ത് നടന്ന പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തോടുകളും കുളങ്ങളും നീര്‍ച്ചാലുകളും സംരക്ഷിച്ച് ശുദ്ധജല സംഭരണികളാക്കുകയും നദികളുമായി സംയോജിപ്പിച്ച് ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ശുദ്ധജലക്ഷാമം പരിഹരിക്കാനും കൃഷിക്ക് ആവശ്യമായ ജലസേചനം ഉറപ്പ് വരുത്താനും ഇതുവഴി സാധ്യമാകും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ആരുഷ്, വാര്‍ഡ് മെമ്പര്‍ എം.എ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കമല സദാനന്ദന്‍, എ.കെ മുരളീധരന്‍, മണിടീച്ചര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെമീറ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഗിരിജ അജിത്ത്, പി.എ ഷംസുദ്ദീന്‍, എം.എസ് സുരേഷ് ബാബു, എം.കെ രാജേഷ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജീവനക്കാരായ അനീസ്, അമ്പിളി, ശ്രുതി, ജിഷ, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണക്കളി സംഘടിപ്പിച്ചു.

Leave A Reply