ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ആനപ്പറമ്ബിലെ വേള്‍ഡ്കപ്പ് നാളെ തിയേറ്ററുകളില്‍ എത്തും . നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രം അച്ചപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ സ്റ്റാന്‍ലി സിഎസും ഫൈസല്‍ ലത്തീഫും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫാന്റസി ഘടകങ്ങളുള്ള ഒരു സ്പോര്‍ട്സ് ഡ്രാമയായി കണക്കാക്കപ്പെടുന്ന ആനപ്പറമ്ബിലെ വേള്‍ഡ്കപ്പില്‍ ബാലു വര്‍ഗീസ്, ലുക്മാന്, ഐ എം വിജയന്, ആദില്‍ ഇബ്രാഹിം, പി കെ ഡാനിഷ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കടുത്ത ഫുട്ബോള്‍ ആരാധകരും കളിക്കാരുമായ ഉമ്മര്‍ എന്ന ചെറുപ്പക്കാരനെയും അവന്റെ ആറ് സുഹൃത്തുക്കളെയും പിന്തുടരുന്നതാണ് സിനിമ