ഓഫീസുകളിൽ കൃത്യത പാലിക്കാത്തവർക്കെതിരെ നടപടി

മാഹി: മയ്യഴി മേഖലയിലെ സർക്കാർ ജീവനക്കാർ ഓഫിസ് സമയത്തിൽ കൃത്യത പാലിക്കണമെന്നും, ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കസേരകൾ ഒഴിഞ്ഞ് കിടക്കുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, വൈകി വരുന്നവർക്കും, നേരത്തെ പോകുന്നവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ഇക്കാര്യം ശ്രദ്ധിക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, മിന്നൽ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ജനശബ്ദം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയിരുന്നു.

Leave A Reply