‘പാലക്കാട് വിഭാഗീയത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്’, പി കെ ശശിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ പി കെ ശശിക്ക് വിമര്‍ശനം. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ പി കെ ശശിയ്ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം. വിഭാഗീയതയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമീഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്.

ജില്ലാ നേതൃത്വം മോശമെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. കെടിഡിസി ചെയർമാനായിട്ടും പി കെ ശശി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെടിഡിസി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്നും വിമർശനം.

Leave A Reply