പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രന്റെ മൃതദേഹമാണ് കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ പോയത്.
നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.