വധുവായി അണിഞ്ഞൊരുങ്ങി നവ്യ നായര്‍;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഇഷ്ട നടി നവ്യ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലും നൃത്ത വേദികളിലും കൂടാതെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ നവ്യയുടെ പുതിയ പോസ്റ്റും അതിന് താരം നല്‍കിയ ക്യാപ്ഷനുമൊക്കെയാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കല്യാണത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വധുവായിട്ടാണ് തന്റെ പുതിയ ചിത്രങ്ങളില്‍ നവ്യ എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് നവ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വധു തയ്യാര്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ നവ്യ കുറിച്ചിരിക്കുന്നത്.വധുവാകാന്‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് മേക്കപ്പ് ചെയ്യാനിരിക്കുന്ന തന്റെ ചിത്രവും നവ്യ പങ്കുവച്ചിട്ടുണ്ട്. ആരേയും വിളിക്കാന്‍ പറ്റിയില്ലെന്നും ചിത്രങ്ങള്‍ക്കൊപ്പം നവ്യ കുറിച്ചു .

Leave A Reply