ഖത്തർ ഫിഫ വേൾഡ് കപ്പ്: ഇൻഷുറൻസ് പാക്കേജുമായി ദമാൻ

അബുദാബി: ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ ഫിഫ വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കായി പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു.

യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് അനുഗ്രഹമാകുന്നതാണ് പോളിസി. യുഎഇയിലും ഖത്തറിലും പ്രാബല്യത്തിൽ വരുംവിധം 14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകളാണ് പുറത്തിറക്കിയത്.

യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമും 40 ദിവസത്തേക്കുള്ള പോളിസിക്ക് 50 ദിർഹമുമാണ് ഫീസ്. ലോക കപ്പിനെത്തുന്ന കാൽപന്ത് ആരാധകർക്കു ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

Leave A Reply