ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്ന് ‘ഹലോ’പറഞ്ഞ് പൃഥ്വിരാജ്

 

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരന്‍. കെജിഎഫ് 2, കാന്താര പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കേരളക്കരയില്‍ എത്തിച്ച്‌ ആവേശം തീര്‍ക്കാന്‍ പൃഥ്വിക്കായി. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഹലോ’എന്നാണ് ഫോട്ടോയ്ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട് . ‘കാളിയന്‍ ലോഡിംഗ്, ശരീരം കൂട്ടുക കുറക്കുക, പിന്നേം കൂട്ടുക വീണ്ടും കുറക്കുക.. നിസാരം.. Btw Salaar loading, ആ നിങ്ങ ഇവിടെ വര്‍ക്കൗട്ട് ചെയ്ത് ഇരിപ്പാണോ രാജുവേട്ടാ ഞങ്ങള്‍ ദേ ഗോള്‍ഡിന്റെ വര്‍ക്ക്‌ തുടങ്ങി, 1ന് പടം ഇറക്കി വിടണേ തലൈവരെ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Leave A Reply