കേരളത്തില്‍ ആദ്യമായി കപ്പ ഉല്‍പ്പന്ന ഫാക്ടറികളുമായി ചിറക്കടവ് പഞ്ചായത്ത്‌

പൊന്‍കുന്നം: കര്‍ഷകരില്‍ നിന്ന് കപ്പ വാങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആശയവുമായി ചിറക്കടവ്പഞ്ചായത്ത്‌.ചിറക്കടവ് പഞ്ചായത്ത് മുന്‍കൈ എടുത്ത് നടത്തുന്ന ഈ പദ്ധതി കേരളത്തില്‍ തന്നെ ആദ്യമാണ്.വില ഇടിഞ്ഞാലും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കപ്പയില്‍ നിന്ന് മിക്സ്ചര്‍,മുറുക്ക്,പക്കാവട മധുരസേവ,ഉപ്പേരി എന്നിവയാണ് ഉണ്ടാക്കുന്നത്. കിലോക്ക് വെറും എട്ട് രൂപക്ക് വില്‍ക്കേണ്ടി വന്ന കപ്പ നാട്ടുകാര്‍ ഇപ്പോള്‍ വിപുലമായി കൃഷി ചെയ്തുവരികയാണ് .

കിലോക്ക് 38 രൂപ നിരക്കിലാണ് പഞ്ചായത്ത് കഴിയുന്നത്ര കപ്പ വാങ്ങിയത്. ഗ്രാമപ്പഞ്ചായത്തിന്‍റെ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പാദന സംരംഭമായ ചിറക്കടവ് പ്രൊഡക്‌ട്സാണ് പദ്ധതിയുടെ നേതൃത്വം നല്‍കുന്നത്.യന്ത്രസഹായത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളില്‍ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ത്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.ആര്‍. ശ്രീകുമാര്‍ പറഞ്ഞു.90 ദിവസം വരെ ഉല്‍പ്പന്നങ്ങള്‍ കേട് കൂടാതിരിക്കുകയും ചെയ്യും.

Leave A Reply