യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു

ഖത്തര്‍: ഫിഫ ലോകകപ്പില്‍ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.
യുറഗ്വായും കൊറിയയും തമ്മിലുള്ള കണക്കുകളില്‍ പന്തടക്കത്തിലും പാസുകളിലും മാത്രമാണ് നേരിയ വ്യത്യാസമുള്ളത്.മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ ദക്ഷിണ കൊറിയയാണ് കളി നിയന്ത്രിച്ചത്. മന്ദഗതിയിലാണ് യുറഗ്വാ മത്സരം ആരംഭിച്ചത്.

9-ാം മിനിറ്റില്‍ ദക്ഷിണകൊറിയയുടെ മൂണ്‍ ഹ്വാന്‍ നല്‍കിയ ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. ആദ്യ 15 മിനിറ്റിന് ശേഷം യുറഗ്വായും ആക്രമണം തുടങ്ങി. യുറഗ്വായ് താരം ഡാര്‍വിന്‍ നുനെസ് ദക്ഷിണ കൊറിയന്‍ ബോക്സിനുള്ളില്‍ മാറ്റിയാസ് വെസിനോയെ പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും കൊറിയന്‍ ഗോള്‍കീപ്പര്‍ സ്യൂങ് ഗ്യൂവിന് ഭീഷണി ഉയര്‍ത്താനായില്ല.

Leave A Reply