നിരോധിത പാൻ ഉൽപന്നങ്ങളുമായി എട്ടാംതവണ അറസ്റ്റിൽ

കാഞ്ഞങ്ങാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരിയെ തുടർച്ചയായി എട്ടാം തവണയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരി ട്രാഫിക് സർക്കിളിനുസമീപം കട നടത്തുന്ന ടി.ബി റോഡിലെ ടി. അബ്ദുൽ അസീസിനെയാണ് (60) എസ്.ഐ കെ. രാജീവനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് സ്റ്റേഷൻ റോഡിൽ വിൽപനക്കിടെയാണ് അറസ്റ്റ്. 6130 രൂപയും 100 പാക്കറ്റ് പാൻ ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഈ മാസം നാലിന് അബ്ദുൽ അസീസിനെ പുകയില ഉൽപന്നങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു. ഓരോ തവണയും പിടിയിലാകുമ്പോൾ ജാമ്യത്തിലിറങ്ങി വീണ്ടും വിൽപന നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

Leave A Reply