സാമ്പത്തിക തട്ടിപ്പ്; യുഎഇയില്‍ അഞ്ചംഗ സംഘം പിടിയില്‍

ഷാര്‍ജ: ബാങ്ക് ജീവനക്കാരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. യുഎഇയിലെ ഷാര്‍ജയിലാണ്  ബാങ്ക് ജീവനക്കാര്‍ ചമഞ്ഞ് താമസക്കാരെ ഫോണ്‍ വിളിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തത്.

തട്ടിപ്പ് സംഘത്തെ ഷാര്‍ജ പൊലീസിന്റെ സിഐഡി വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ചത്.  അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഫോണ്‍ വിളിച്ച് പറഞ്ഞ ഇവര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെട്ടു.

തട്ടിപ്പാണെന്ന് അറിയാതെ വിവരങ്ങള്‍ കൈമാറിയവരുടെ പണമാണ് നഷ്ടപ്പെട്ടത്. പണം നഷ്ടമായവര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.

 

Leave A Reply