യുഎഇയിൽ ആദ്യത്തെ നേത്ര, ടിഷ്യൂ ബാങ്ക് സ്ഥാപിക്കുന്നു

അബുദാബി: യുഎഇയിൽ ആദ്യത്തെ നേത്ര, ടിഷ്യൂ ബാങ്ക് സ്ഥാപിക്കുന്നു. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തി എല്ലാവിഭാഗം രോഗങ്ങൾക്കും സമഗ്ര ചികിത്സ രാജ്യത്തു ലഭ്യമാക്കുന്നതിന്റെ ഭാഗമായ പദ്ധതി,  യുഎസ് ആസ്ഥാനമായുള്ള എവർസൈറ്റുമായി ചേർന്നാണ് നടപ്പിലാക്കുന്നത്.

കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സമഗ്ര നേത്ര ചികിത്സ ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച്  അബുദാബി ആരോഗ്യവിഭാഗം (ഡിഒഎച്ച്) എവർ സൈറ്റുമായി ധാരണാപത്രം ഒപ്പുവച്ചു.

ഡിഒഎച്ച് ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിന്റെ സാന്നിധ്യത്തിൽ എവർസൈറ്റ് ഗ്ലോബൽ ‍ഡവലപ്‌മെന്റ് ഡയറക്ടർ കാരി വോൾവർട്ടനും ആരോഗ്യവിഭാഗം അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബിയും കരാറിൽ ഒപ്പുവച്ചു.

ഇരു സ്ഥാപനങ്ങളുമായി സഹകരിച്ച് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്ണ്, കോർണിയ, ടിഷ്യു തുടങ്ങിയവ ലഭ്യമാക്കാൻ നേത്ര ബാങ്ക് പ്രവർത്തിക്കും. യുഎഇയുടെ ദേശീയ അവയവ ദാന പദ്ധതിയിലേക്ക് നേത്ര, ടിഷ്യൂ ബാങ്കിനെ കൂടി ഉൾപ്പെടുത്തുമെന്നു അൽകാബി പറഞ്ഞു.

Leave A Reply